ആദിവാസി യുവതി മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്നെന്ന്
മാനന്തവാടി: വയനാട്ടുകാരി ആദിവാസി യുവതി മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. തവിഞ്ഞാല്‍ പഞ്ചായത്തില്‍ അത്തിമല കോളനിയിലെ തേന്‍കുറുമ സമുദായത്തില്‍പ്പെട്ട ദാമോദരന്റെ മകള്‍ ജിഷ (24)യാണ് വിക്രം ഗൗഢ നേതൃത്വം നല്കുന്ന കബനി ദളത്തില്‍ ചേര്‍ന്നതായി കണ്ടെത്തിയത്.
ഒരു വര്‍ഷമായി പെണ്‍കുട്ടി സംഘത്തില്‍ ചേര്‍ന്നിട്ട്. അടുത്തിടെ മാവോവാദികള്‍ ഉപയോഗിക്കുന്ന യൂണിഫോം ധരിച്ച് ഇവര്‍ കോളനിയില്‍ എത്തിയിരുന്നതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. മക്കിമല വനമേഖലയില്‍ ഇരുപതംഗ മാവോവാദി സംഘം ക്യാംപ് ചെയ്യുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ഈ സംഘത്തിലാണ് ജിഷയുമുള്ളതെന്നാണ് പറയുന്നത്. കണ്ണൂര്‍, വയനാട് ജില്ലകളുടെ അതിര്‍ത്തി കൂടിയായ മക്കിമല, കമ്പമല, ചിറക്കര പ്രദേശങ്ങളില്‍ രൂപേഷിന്റെ നേതൃത്വത്തിലുളള സംഘം നിരവധി തവണ എത്തിയിരുന്നു. ഈ സമയത്താണ് ജിഷയെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമം ആരംഭിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."