HOME
DETAILS

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

  
backup
November 04 2017 | 02:11 AM

%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d-3

രാജ്‌കോട്ട്: ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിനിറങ്ങും. രാജികോട്ടിലാണ് മത്സരം അരങ്ങേറുന്നത്. ന്യൂസിലന്‍ഡിനെ ആദ്യമായി ടി20യില്‍ പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0ത്തിന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര ഉറപ്പിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ മുന്നില്‍ ആദ്യമായി മുട്ടുമുടക്കിയതിന്റെ ക്ഷീണത്തില്‍ ഇന്നത്തെ മത്സരം വിജയിച്ച് പരമ്പരയില്‍ ആയുസ് നീട്ടിയെടുക്കുകയാണ് കിവികളുടെ ലക്ഷ്യം.

 

വിരമിക്കാന്‍ അവസരം നല്‍കിയതിനാല്‍ അദ്യ മത്സരത്തില്‍ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. നെഹ്‌റയുടെ അഭാവത്തില്‍ ഇന്ന് മുഹമ്മദ് സിറാജിന് ഇന്ത്യക്കായി അരങ്ങേറാന്‍ അവസരം നല്‍കിയേക്കും. ഒപ്പം പിച്ചിന്റെ സ്വഭാവം നോക്കി ടീമില്‍ മാറ്റത്തിനും സാധ്യതയുണ്ട്. മുഹമ്മദ് സിറാജ്, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കാനും സാധ്യത നിലനില്‍ക്കുന്നു.

 

ഗ്രീന്‍ പ്രോട്ടോകോള്‍ ഇല്ല; പകരം ഇ.പി.ആര്‍


തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ കഴക്കൂട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ട്വന്റി-20 മത്സരത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ ഇല്ല. പകരം 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് പ്രകാരമുള്ള എക്സ്റ്റന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി(ഇ.പി.ആര്‍) നടപ്പിലാക്കുന്നു. ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് മത്സരത്തിന് ഇ.പി.ആര്‍ നടപ്പിലാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ വി.കെ പ്രശാന്തും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ ഇതിന്റെ നടത്തിപ്പ് സാധ്യത സംബന്ധിച്ച് നഗരസഭക്കും കെ.സി.എയ്ക്കും അവ്യക്തതകളാണുള്ളത്. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുക ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് കുറച്ചുകൂടി ഇളവുകള്‍ ലഭിക്കുന്ന ഇ.പി.ആറിലേക്ക് നഗരസഭയും കെ.സി.എയും മാറിയിരിക്കുന്നത്. ഇ.പി.ആര്‍ പ്രകാരം സ്റ്റേഡിയത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കുന്നതിനുള്ള സംവിധാനമുണ്ടാക്കുമെന്നാണ് പറയുന്നത്. സ്റ്റേഡിയത്തിനുള്ളില്‍ വെള്ളം വിതരണം ചെയ്യാനുള്ള അവകാശം പെപ്‌സി കമ്പനിക്കാണ്. ഇതാകട്ടെ സ്‌പോര്‍ട് ഹബ്ബിലെ ഏക മത്സരത്തിന് മാത്രമല്ല, ബി.സി.സി.ഐ ഇന്ത്യയില്‍ നടത്തുന്ന എല്ലാ രാജ്യാന്തര മത്സരങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അങ്ങനെയെങ്കില്‍ സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടത്തുന്ന മത്സരത്തിനു മാത്രം എങ്ങനെ പ്രത്യേകമായി നിയമമുണ്ടാക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഈ ധാരണ പാലിച്ചില്ലെങ്കില്‍ പെപ്‌സി കമ്പനിക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് നഗരസഭ പറയുന്നത്. മത്സര വേദിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായും വിവിധ നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഈ മാസം എഴിന് നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റ് വിതരണത്തിന് മറ്റ് ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടില്ലെന്നും സാധനം വാങ്ങുമ്പോള്‍ ടിക്കറ്റ് സൗജന്യമായി നല്‍കുമെന്ന് പരസ്യം ചെയ്ത സ്ഥാപനത്തിനെതിരേ നിയമ നടപടികള്‍ ആരംഭിച്ചതായും കെ.സി.എ. ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago