HOME
DETAILS
MAL
രാജീവ് വധം: ഉദയഭാനുവിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ്
backup
November 04 2017 | 02:11 AM
തൃശൂര്‍: രാജീവ് വധക്കേസില്‍ ഇരിങ്ങാലക്കുട സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. സി.പി. ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലിസ് കോടതിയില്‍ അപേക്ഷ നല്കി. ചാലക്കുടി ഡി.വൈ.എസ്.പി എസ് ഷംസുദ്ദീനാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് അപേക്ഷ നല്‍കിയത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് രാജീവിനെ ചാലക്കുടി പരിയാരം തവളക്കുഴിപാറയിലുള്ള ആളൊഴിഞ്ഞ പറമ്പിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. രാജീവിന്റെ മരണം കൊലപാതകമാണെന്ന് അന്നേ പൊലിസ് സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസം തന്നെ പൊലിസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അഭിഭാഷകന്റെ പങ്കിനെ കുറിച്ച് തെളിവ് ലഭിച്ചതോടെ ഇയാളെ കേസില്‍ പ്രതിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."