റിലയന്‍സ് വോയ്സ്കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നുമുതല്‍ റിലയന്‍സ് വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു.
എയര്‍സെല്ലുമായുള്ള ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചത്. ട്രായ് നിര്‍ദേശമനുസരിച്ച് ഡിസംബര്‍ 31 വരെ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള അവസരവും റിലയന്‍സ് ഒരുക്കിയിട്ടുണ്ട്.
റിലയന്‍സ് കമ്യൂണിക്കേഷന്‍ ഇനിമുതല്‍ 4ജി സേവനങ്ങള്‍ മാത്രമാണ് രാജ്യത്ത് ലഭ്യമാക്കുക. നിലവില്‍ ആന്ധ്ര പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരളം തുടങ്ങി എട്ട് ടെലികോം സര്‍ക്കിളുകളിലാണ് 2ജി, 4ജി സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നത്.
വോയ്സ് കോള്‍ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളെല്ലാം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പൂര്‍ത്തിയാക്കിയതായി ട്രായ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."