സഊദിയില്‍ സന്തുലിത ബജറ്റ് 2023 ലേക്ക് നീട്ടിവക്കാന്‍ ആലോചന; 2018 പ്രതീക്ഷയുടെ സാമ്പത്തിക വര്‍ഷം: സഊദി ധനമന്ത്രി
റിയാദ്: സന്തുലിത ബജറ്റെന്ന ലക്ഷ്യം മൂന്നു വര്‍ഷത്തേക്ക് നീട്ടിവയ്ക്കാന്‍ ആലോചന. നേരത്തെ ഇത് 2020 ഓടെ കൈവരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, കടുത്ത സാമ്പത്തികമാന്ദ്യവും ദേശീയ സമ്പദ് വ്യവസ്ഥക്ക് കോട്ടം തട്ടുന്നതുമടക്കമുള്ള സാധ്യതകള്‍ ഒഴിവാക്കാനാണ് സന്തുലിത ബജറ്റെന്ന ലക്ഷ്യം നീട്ടിവയ്ക്കാന്‍ ലക്ഷ്യമിടുന്നതെന്ന് സഊദി ധനമന്ത്രി മുഹമ്മദ് ആദില്‍ അല്‍ ജദ്ആന്‍ വ്യക്തമാക്കി. മിച്ചവും കമ്മിയുമില്ലാത്ത സന്തുലിത ബജറ്റ് കൈവരിക്കുകയെന്നതാണ് സഊദിയുടെ ലക്ഷ്യം.
രണ്ടു വര്‍ഷം മുന്‍പത്തെ ബജറ്റില്‍ 9800 കോടി ഡോളര്‍ കമ്മി ബജറ്റായിരുന്നു പ്രഖ്യാപിച്ചത്. 2015 മുതലാണ് സഊദിയില്‍ കമ്മി ബജറ്റ് ആരംഭിച്ചത്. എന്നാല്‍, സഊദി ധനകാര്യ മന്ത്രാലയം കമ്മി നികത്താനായി വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നു. സഊദി വിഷന്‍ 2030ന്റെ ഭാഗമായുള്ള 2020 ഓടെ സന്തുലിത ബജറ്റ് കൊണ്ടുവരാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കടുത്ത സാമ്പത്തിക പരിഷ്‌കരണത്തിലൂടെയും പെട്രോളിതര വരുമാനത്തിലൂടെയുമാണ് ധനകമ്മി നികത്താന്‍ ശ്രമം നടക്കുന്നത്.
അടുത്ത വര്‍ഷം സഊദി സാമ്പത്തികരംഗം ശക്തമായി തിരിച്ചുവരുമെന്നും ഗുണകരമായ മാറ്റങ്ങള്‍ കാണുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി സാമ്പത്തിക പരിഷ്‌കരണ രംഗത്ത് പുതിയ പദ്ധതികള്‍ അടുത്ത വര്‍ഷം പ്രഖ്യാപിക്കും. ഇതോടൊപ്പം 2018 പ്രതീക്ഷയുടെ സാമ്പത്തിക വര്‍ഷമായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണാര്‍ത്ഥം സഊദിയുടെ സാമ്പത്തിക നില ഭദ്രമാണെന്നും പല ധനകാര്യ സ്ഥാപനങ്ങളും സഊദിക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ധന മന്ത്രി പറഞ്ഞു.
പെട്രോളിതര വരുമാനം കൂട്ടുന്നതിനായി സഊദിയില്‍ സിഗരറ്റ്, പുകയില, ശീതള, എനര്‍ജി പാനീയങ്ങള്‍ എന്നിവക്ക് സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടുത്ത വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതിയും പ്രാബല്യത്തില്‍ വരും. കൂടാതെ, ഭൂനികുതി, വിസ ഫീസ് വര്‍ധനവ്, വിദേശികളുടെ വിവിധ ഫീസ്, വൈദ്യുതി, വെള്ളം തുടങ്ങിയവയില്‍ ഇപ്പോള്‍ നല്‍കി വരുന്നവയുടെ സബ്‌സിഡികള്‍ എടുത്തുകളയാനും പുറമെ എല്ലാത്തിനും ഫീസ് കുത്തനെ ഉയര്‍ത്താനും നേരത്തെ തന്നെ തീരുമാനമായിട്ടുണ്ട്. ഇതില്‍ ചിലത് ഇതിനകം തന്നെ നടപ്പിലാക്കി തുടങ്ങിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."