ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം പരാതിക്കുള്ള സമയം അവസാനിച്ചു
തിരുവനന്തപുരം: വ്യാപകമായ പരാതി ഉയര്‍ന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള കരട് പട്ടികയിന്മേല്‍ ആക്ഷേം ഉന്നയിച്ച് പരാതി നല്‍കാനുള്ള അവസരം ഇന്നലെ അവസാനിച്ചു. ഈ പരാതികള്‍ പരിശോധിച്ച ശേഷമാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക. ഇതിനിടെ ഒരു വിഭാഗം അധ്യാപകര്‍ പരാതിയുമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഈ മാസം 30വരെ കരട് പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ഇനി ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
അധ്യാപകരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ അവസാനം അപൂര്‍ണമായ കരട് പട്ടിക ഇറക്കിയിരുന്നു. ഇതിനെതിരേ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പട്ടിക മരവിപ്പിച്ചശേഷമാണ് ഇപ്പോഴത്തെ പട്ടിക പുറത്തിറക്കിയത്. എന്നാല്‍ സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതു മുതല്‍ ഭരണപക്ഷ സംഘടനയായ കെ.എസ്.ടി.എ ഇതില്‍ ഇടപെട്ടെന്ന ആക്ഷേപമാണ് ഇപ്പോള്‍ ശക്തമാകുന്നത്. സംസ്ഥാന തലത്തിലുള്ള നിയമനമായതിനാല്‍ ജില്ല മാനദണ്ഡമാക്കിയാണ് സ്ഥലം മാറ്റം അനുവദിച്ചിരുന്നത്. ഇപ്പോഴത് വിദ്യാഭ്യാസ ഉപജില്ലയാക്കി മാറ്റുകയായിരുന്നു.
വിദ്യാഭ്യാസ ഉപജില്ലയുടെ അതിര്‍ത്തി ഏതാണെന്നു വ്യക്തമാക്കണമെന്നു കാണിച്ച് അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് അറിവില്ലെന്ന ഉത്തരമാണ് ലഭിച്ചത്.
ജില്ലയില്‍ താമസിക്കുന്ന സ്ഥലത്തിനു പുറത്തുള്ള വിദ്യാഭ്യാസ ജില്ലയില്‍ ജോലി നോക്കുന്ന അധ്യാപകന് സീനിയോറിറ്റിയുടെ ബലത്തില്‍ വീടിരിക്കുന്ന ഉപജില്ലയിലുള്ള സ്‌കൂളിലേക്ക് മാറ്റം ലഭിക്കുന്നതിന് അശാസ്ത്രീയ സ്ഥലം മാറ്റ രീതിയിലൂടെ വഴിതെളിക്കുകയാണെന്ന് അധ്യാപകര്‍ പറയുന്നു.
സ്ഥലം മാറ്റത്തിനുള്ള കരട് പട്ടിക പുറത്തുവന്നതോടെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കിടയില്‍ രണ്ടു വിഭാഗം രൂപം കൊണ്ടിട്ടുണ്ട്. പട്ടികയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വന്നതോടെ ഇത് നടപ്പാക്കുന്നതിനുള്ള സാഹചര്യമാണ് സര്‍ക്കാനു ലഭിച്ചിട്ടുള്ളത്.
മറ്റു രീതിയില്‍ നടത്തിയാല്‍ വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കുമെന്നു കണ്ട് ഓണ്‍ലൈന്‍ വഴിയാണ് സ്ഥലം മാറ്റ അപേക്ഷ സ്വീകരിച്ചത്. അധ്യാപക സംഘടനകളുടെ ഉള്‍പ്പെടെ പലവിധ പ്രശ്‌നങ്ങള്‍ കാരണം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷത്തോളമായിട്ടും ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതാണ് ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നത്.
അധ്യാപക സംഘടനകളുടെ നേതാക്കളായ ഹൈസ്‌കൂള്‍ അധ്യാപകര്‍ തയാറാക്കുന്ന മാനദണ്ഡങ്ങളാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിന് ഉപയോഗിക്കുന്നതെന്നും എല്ലാ മാനദണ്ഡങ്ങളും തകിടം മറിച്ചുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ കരട് പട്ടികയെന്നും അധ്യാപകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."