ബള്‍ബ് മില്‍ക് കൂളറിന്റെ ഉദ്ഘാടനം നാളെ
വൈക്കം: വല്ലകം ക്ഷീരോല്‍പ്പാദക സഹകരണസംഘത്തില്‍ ബള്‍ബ് മില്‍ക്ക് കൂളറിന്റെ ഉദ്ഘാടനം നാളെ നടത്തും. ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം നിര്‍വ്വഹിക്കും.
എറണാകുളം മേഖലാ ക്ഷീരോല്പാദന യൂനിയന്റെ ധനസഹായത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷയായിരിക്കും.
ക്ഷീരവികസന വകുപ്പിന്റെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ധനസഹായത്തോടുകൂടി നിര്‍മിച്ച ആധുനിക പാല്‍ സംഭരണമുറിയുടെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ് പദ്ധതി വിശദീകരണം നടത്തും.
എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ പി.എ ബാലന്‍മാസ്റ്റര്‍, വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം പി സുഗതന്‍, സോണി ഈറ്റക്കല്‍, കെ വി ഉദയകുമാര്‍, ലേഖാതമ്പി, ഷീലശശിധരന്‍, പി.എസ് മോഹനന്‍, കെ.എസ് സജീവ്, അഡ്വ. പി.കെ സുരേഷ് ബാബു, ജമീല നടരാജന്‍, സുലോചന പ്രഭാകരന്‍, ദിവാകരന്‍ മാസ്റ്റര്‍, കെ.കെ ഗണേശന്‍, കെ.ഡി വിശ്വനാഥന്‍, വി ബിന്‍സ്, പി.വി മിത്രലാല്‍, പോള്‍സണ്‍ ജോസഫ്, പി.കെ പൊന്നന്‍, എം.കെ ജോസുകുട്ടി, അറയ്ക്കല്‍ സുന്ദരന്‍, സി.കെ സനില്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."