അമേരിക്കയില്‍ സിഖ് ബാലന് നേരെ ആക്രമണം: സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: വാഷിങ്ടണില്‍ സിഖ് ബാലനു നേരെയുണ്ടായ ആക്രമണത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാഷിങ്ടണിലെ ഒരു ഹൈസ്കൂള്‍ വിദ്യര്‍ഥിയായ 14കാരനായ സിഖ് ബാലനാണ് ആക്രമണത്തിനിരയായത്. സഹപാഠികളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വാര്‍ത്ത. കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴും കുട്ടിയെ പിന്തുടര്ന്ന് മര്‍ദിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്.
തന്റെ മകന് ഇന്ത്യക്കാരനായതിനാലും സിഖ് വിശ്വാസിയായതിനാലുമാണ് ആക്രമണം നേരിടേണ്ടിവന്നതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
എന്നാല്‍ ആക്രമണത്തിനു പിന്നില്‍ മതപരമോ വംശീയമോ ആയ ഒരു വിഷയവുമില്ലെന്നും ക്ലാസിലുണ്ടായ വക്കുതര്ക്കത്തിന്റെ തുടര്‍ച്ചയായേ ഇതിനെ കാണാന്‍ കഴിയൂ എന്നുമാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. ആറുമാസം മുന്‍പും ഇതേ സ്കൂളില്‍ മറ്റൊരു സിഖ് വിദ്യാര്ഥിക്കുനേരെയും ആക്രമണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."