HOME
DETAILS
MAL
സഊദിയിലെ നമാസില്‍ ഭൂചലനം
backup
November 04 2017 | 19:11 PM
റിയാദ്: സഊദിയിലെ നമാസില്‍ തുടര്‍ച്ചയായി രണ്ടണ്ടുതവണ ഭൂമി കുലുങ്ങി. വെള്ളിയാഴ്ചയും ഇന്നലെയുമാണ് ഭൂചലനമുണ്ടായത്. റിക്റ്റര്‍ സ്കെയിലില്‍ മൂന്ന് ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് സഊദി ജിയോളജിക്കല്‍ വകുപ്പ് വ്യക്തമാക്കി.
5.4 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. വെള്ളിയാഴ്ച രാവിലെ നമാസിന് 16 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കന്‍ ഭാഗത്തുണ്ടായ ഭൂചലനം റിക്റ്റര്‍ സ്കെയിലില്‍ 4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. 9 .1 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.
ഇതിന്റെ പ്രതിഫലനം സമീപ പട്ടണങ്ങളായ ബിഷ, ഹല്ബ, വഅല് ജമീല്‍, ഹുറാ, മദാന, ഖശ്രം, അല്‍ ഖഹ് താന്‍, അല്‍ ഫറ, അല്‍ ഉംറ എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."