HOME
DETAILS
MAL
അഴിമതിക്കേസ്: അര്‍ജന്റീന മുന്‍ വൈസ് പ്രസിഡന്റ് അറസ്റ്റില്‍
backup
November 04 2017 | 19:11 PM
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന മുന്‍ വൈസ് പ്രസിഡന്റ് അമാദോ ബോദ്യുവിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് മന്ത്രിസഭയില്‍നിന്ന് അറസ്റ്റിലാകുന്ന രണ്ടാമത്തെ മന്ത്രിയാണ് ബോദ്യു. മന്ത്രിസഭയില്‍ ധനമന്ത്രി കൂടിയായിരുന്നു ഇദ്ദേഹം. 2009ല്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസാണ് 55കാരനായ അമാദോ ബോദ്യുവിനെതിരേ ചുമത്തിയിരിക്കുന്നത്. 2009ല്‍ ധനമന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ച ബോദ്യു 2011ലാണ് രാജ്യത്തിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2015ലാണ് സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."