ദാറുല്‍ഹുദാക്ക് ഡല്‍ഹിയില്‍ ആസ്ഥാനം; ഉദ്ഘാടനം നാളെ
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലക്ക് ഡല്‍ഹിയില്‍ ആസ്ഥാന കേന്ദ്രം ഒരുങ്ങുന്നു. ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ സംരംഭങ്ങളെ ഏകീകരിക്കുന്നതിനാണ് തലസ്ഥാന നഗരിയില്‍ ഓഫിസ് തുറക്കുന്നത്. ഡല്‍ഹി ജാമിഅ നഗറില്‍ നിര്‍മിച്ച വാഴ്‌സിറ്റിയുടെ ആസ്ഥാന കേന്ദ്രം നാളെ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന്റെ ദേശീയ പ്രചരണോദ്ഘാടനവും വിദ്യാഭ്യാസ സെമിനാറും നാളെ ജാമിഅ മില്ലിയ്യയില്‍ നടക്കും
ജാമിഅ മില്ലിയ്യയിലെ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗവുമായി സഹകരിച്ച് 'ഇന്ത്യയിലെ മദ്‌റസാ വിദ്യാഭ്യാസം പുതിയ സാധ്യതകള്‍ തേടുന്നു' വിഷയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ വൈകിട്ട് നാലിന് സകാത്ത് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. സഫര്‍ മഹ്മൂദ് ഉദ്ഘാടനം ചെയ്യും.
വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. ഇ.ടി.മുഹമ്മദ് ബശീര്‍ എം.പി, ജാമിഅ മില്ലിയ്യയിലെ പ്രൊഫ. നശ്അത്ത് ഖുറൈശ്, പ്രൊഫ. ജുനൈദ് ഹാരിസ്, ജെ.എന്‍.യുവിലെ ഡോ. ആമിര്‍ അലി, അഹ്മദ് സിറാജുദ്ദീന്‍, അബ്ദുല്ല ഹുദവി എടച്ചലം തുടങ്ങിയവര്‍ സംസാരിക്കും. ശക്കീല്‍ ഹുദവി കരിപ്പൂര്‍ പദ്ധതി വിശദീകരണം നടത്തും. ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."