HOME
DETAILS
MAL
വിനായകിന്റെ ദുരൂഹ മരണം ജനകീയ തെളിവെടുപ്പ് നടത്തുമെന്ന് ദലിത് ലീഗ്
backup
November 04 2017 | 20:11 PM
മലപ്പുറം: തൃശൂര്‍ പാവറട്ടി പൊലിസിന്റെ മര്‍ദനത്തെ തുടര്‍ന്നുള്ള വിനായക് എന്ന ദലിത് യുവാവിന്റെ മരണത്തില്‍ ഫലപ്രദമായ അന്വേഷണം പോലും നടത്താതെ പൊലിസ് കേസ് തേച്ചുമായ്ച്ചു കളയുന്ന സാഹചര്യമാണെന്ന് ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു.
ഈ സാഹചര്യത്തില്‍ വിനായകിന്റെ ദുരൂഹ മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ജനകീയ അന്വേഷണം നടത്തുവാന്‍ ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഹൈക്കോടതി അഭിഭാഷകന് അഡ്വ. പാനിക്കുളങ്ങര നേതൃത്വം നല്‍കും. അന്വേഷണ സമിതിയില്‍ മുന്‍ എം.എല്‍.എ യു.സി രാമന്, ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം.പി ഗോപി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി രാജന്, അഡ്വ. ചന്ദ്രശേഖരന്, സംസ്ഥാന സെക്രട്ടറി അഡ്വ. മുരളീധരന്, എം. ജി രാജീവ്, ജയന്തിരാജന്, അജേഷ് എന്നിവര്‍ അംഗങ്ങളായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."