HOME
DETAILS

ഉഴവൂര്‍ ബ്ലോക്ക്പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചെന്ന് ആരോപണം

  
backup
August 13 2016 | 21:08 PM

%e0%b4%89%e0%b4%b4%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4


കുറവിലങ്ങാട്: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി ആരോപിച്ച് ജനപ്രതിനിധികള്‍ സമര രംഗത്തിറങ്ങുന്നു. ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളും ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരുമടങ്ങുന്ന യോഗമാണ് സമരപ്രഖ്യാപനം നടത്തിയത്. 16ന് 11 മുതല്‍ കോട്ടയം എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം ബ്ലോക്കിനു കീഴിലെ വിവിധപഞ്ചായത്ത് പ്രസിഡന്റു മാരായ പി.സി. കുര്യന്‍. കെ.സി മാത്യു, ചെറിയാന്‍ മാത്യു, മേരിക്കുട്ടി തോമസ്, ഡോ. റാണി ജോസഫ്, എം.ടി മേരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസി ബേബി ,സി.എം. ജോര്‍ജ്, ആന്‍സി ജോസ്, ലില്ലി മാത്യു, കെ.പി ജയപ്രകാശ്, എ.ആര്‍ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത യോഗമാണ് സമരപ്രഖ്യാപനം നടത്തിയത്.
ഈ സാമ്പത്തിക വര്‍ഷം മുതല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തി കള്‍ സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ മാത്രമേ ഏറ്റെടുക്കുവാന്‍ സാധിക്കു കയുള്ളൂ എന്നാണ് ഉദ്യോഗസ്ഥ നിലപാടെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് സി.പി.ഡബ്ല്യു.ഡി ഡേറ്റ പ്രകാരം തയാറാക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലി മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നും ജില്ലയില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തുള്ള ഗ്രാമ പഞ്ചായത്തുകളൊഴികെ പത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തും തൊഴിലുറപ്പ് പദ്ധതികള്‍ക്കായി തയാറാക്കിയ ഒബ്‌സേര്‍വ് ഡേറ്റ സാങ്കേതിക അനുമതി നല്‍കുന്ന തിന് എല്‍.എസ്.ജി.ഡി സങ്കേതിക വിഭാഗം തയാറാവുകയും പ്രവൃത്തി കള്‍ സുഗമമായി നടക്കുകയും ചെയ്യുന്നുണ്ടെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം പറയുന്നു.
സമീപ ബ്ലോക്കിലെ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി ചെയ്യുന്നതിന്റെ എസ്റ്റിമേറ്റ് സഹിതം ഉഴവൂര്‍ ബ്ലോക്കിലെ എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും ഗ്രാമപഞ്ചായ ത്തിലെ എല്‍.എസ്.ജി.ഡി അസിസ്റ്റ ന്റ് എന്‍ജിനിയര്‍മാര്‍ക്കും നല്‍കി യെങ്കിലും നിഷേധാത്മക നിലപാ ടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ജനപ്രതിനിധികള്‍ പറയുന്നു. തൊഴിലു റപ്പ് പദ്ധതികള്‍ക്കായി തയാറാക്കിയ ഒബ്‌സേര്‍വ് ഡേറ്റ എല്‍എസ്ജിഡി, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അംഗീകരിച്ചു നല്‍കിയില്ലെന്നുള്ള ന്യായമാണ് അവര്‍ ഉന്നയിക്കുന്നതെന്നും പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago