കേരള ചരിത്ര കോണ്‍ഫറന്‍സ് ഒന്‍പത് മുതല്‍ കായംകുളത്ത്
കായംകുളം: അഞ്ചാമത് അന്താരാഷ്ട്ര കേരള ചരിത്ര കോണ്‍ഫറന്‍സ് ഒന്‍പത് മുതല്‍ 11 വരെ കായംകുളം എം.എസ്.എം കോളജില്‍ നടക്കും.
അധ്യാപകരും ഗവേഷകരുമടക്കം 1500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജെ.എന്‍.യുവില്‍നിന്ന് ഡോ. ആദിത്യ മുഖര്‍ജി, ഐ.ഐ.ടി മുബൈയില്‍നിന്ന് ഡോ.രമേഷ് ബയറി, ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്ന് ഡോ. വി.ജെ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും. ഡോ.എം.ജി.എസ് നാരായണന്, പ്രൊഫ. രാജന് ഗുരുക്കള്‍, പ്രൊഫ. മൈക്കിള്‍ തരകന്, പ്രൊഫ.കെ.എന്‍ ഗണേഷ്, മനു എസ.് പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ് സുനില്‍കുമാര്‍ എന്നിവരും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.എസ്.എം കോളജ് ഗവേണിങ് ബോഡി ചെയര്മാന് അല്‍ഹാജ് ഹിലാല്‍ ബാബു, അഡ്വ. കെ.എച്ച് ബാബുജാന്, കായംകുളം മുനിസിപ്പല്‍ ചെയര്മാന് അഡ്വ.എന്‍. ശിവദാസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."