വികസന വിരോധികളുടെ സമരത്തിന് സര്‍ക്കാര്‍ വഴങ്ങില്ല: മുഖ്യമന്ത്രി
തൃശൂര്‍: വികസന വിരോധികളുടെ വിരട്ടലിന് വിധേയമായി വികസന പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനോ മരവിപ്പിക്കാനോ ഉപേക്ഷിക്കാനോ സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തൃശൂര്‍ കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ അക്കാദമിയില്‍ 22-ാമത് ഫയര്മാന് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ സേനയ്ക്ക്മുതല്ക്കൂട്ടാണ്. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ആഗ്രഹിക്കുന്ന ജോലി സംസ്ഥാനത്തു തന്നെ ലഭ്യമാകുന്നതിനുള്ള അവസരമുണ്ടാക്കുന്ന ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് നിക്ഷിപ്ത താല്പര്യക്കാരായ വികസന വിരോധികള്‍ തടസ്സമായി ഇറങ്ങിയിരിക്കുന്നത്. ലിംഗസമത്വം ഉറപ്പാക്കുന്നതിന് അഗ്നി സുരക്ഷാ സേനയില്‍ സ്ത്രീകളെക്കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിക്കും. സേനയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അതിന് ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കും.
ബഹുനില സമുച്ചയങ്ങളുടെ സുരക്ഷഉറപ്പാക്കുന്നതിന് സേഫ്റ്റി സ്ക്വാഡുകള്‍ രൂപീകരിക്കും. മന്ത്രി വി.എസ് സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഷീല വിജയകുമാര്‍, കൗണ്‍സിലര്‍ പി.കെ സുരേഷ്, ഡയറക്ടര്‍ ജനറല്‍ ടോമിന് തച്ചങ്കരി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."