ഗെയില്‍ സമരക്കാരെ പരിഹസിച്ച് മന്ത്രി ജലീല്‍
മലപ്പുറം: ജനസേവനം ദൈവാരാധനയാണെന്ന് പറയുന്നവരാണ് ഗെയില്‍ പദ്ധതിക്ക് എതിരായ സമരത്തിന് മുന്നിലുള്ളതെന്ന് തദ്ദേശ മന്ത്രി കെ.ടി ജലീല്‍. ജനസേവനങ്ങളായ ഇത്തരം പദ്ധതികളില്‍ ഇത്തരക്കാര്‍ വിയോജിക്കുകയാണ് ചെയ്യുന്നത്. മഹല്ല് കമ്മിറ്റിയുടെ കത്തില്ലാതെ പള്ളിപ്പറമ്പിനു മുകളിലൂടെ വിമാനം പറത്താന്‍ കഴിയില്ലെന്ന് പറയാത്തത് അതിന് സാധിക്കാത്തതുകൊണ്ടാണെന്നും മന്ത്രി പരിഹസിച്ചു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വികസന പദ്ധതികള്‍ക്കെതിരേ എതിര്‍പ്പുയര്‍ന്നാല്‍ ഒരു സര്‍ക്കാരിന്റെ കാലത്തും വികസനം സാധ്യമാകില്ല.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സബ്‌സിഡി നിര്‍ത്തലാക്കുന്നതില്‍ കുഴപ്പമില്ല, എന്നാല്‍, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയിലായിരിക്കണം ഹജ്ജ്് സമയത്തെ വിമാന നിരക്കെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തില്‍ കോടതിയുടെ അഭിപ്രായം അറിഞ്ഞശേഷം മാത്രമേ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനാല്‍ ഒരാളെ മാറ്റിനിര്‍ത്താന്‍ കഴിയുമോ എന്നും മന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."