ചിദംബരത്തിനെതിരേ പൊലിസില്‍ പരാതി
ശ്രീനഗര്‍: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരേ പരാതിയുമായി വിദ്യാര്‍ഥിനി. ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തി വാര്‍ത്തകളില്‍ ഇടംനേടിയ തന്‍സീം മേരാനിയാണ് ചിദംബരത്തിനെതിരേ രാജ്കോട്ട് പൊലിസില്‍ പരാതി നല്‍കിയത്.
ചിദംബരം രാജ്കോട്ടില്‍ നടത്തിയ പ്രസ്താവനയാണ് ഇത്തരമൊരു നീക്കത്തിന് തന്‍സീം മേരാനിയെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യത്തിനായി കശ്മിരികള്‍ ആവശ്യമുന്നയിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കും വേണ്ടത് സ്വയംഭരണമാണെന്നായിരുന്നു പി.ചിദംബരം രാജ്കോട്ടില്‍ പറഞ്ഞത്.
ഇതിനെതിരേയാണ് തന്‍സീം പൊലിസില്‍ പരാതി നല്‍കിയത്. ചിദംബരം രാജ്കോട്ടില്‍ പറഞ്ഞത് തെറ്റാണ്, കശ്മിരില്‍ കുറഞ്ഞ രീതിയില്‍ സ്വയംഭരണം നല്കിയപ്പോള് അവര്‍ സൈന്യത്തിനുനേരെ കല്ലെറിയാന്‍ തുടങ്ങി. കൂടുതല്‍ സ്വാതന്ത്ര്യം നല്കിയാല് അവര്‍ വെടിയുതിര്‍ക്കും.
ജമ്മു കശ്മിരില്‍ മരിച്ച ഏതെങ്കിലും സൈനികന്റെ കുടുംബത്തോട് ചോദിച്ചാല്‍ ഈ സംസ്ഥാനത്തിന് കൂടുതല്‍ സ്വയംഭരണം നല്കേണ്ടതില്ലെന്നായിരിക്കും അവര്‍ പറയുക. കശ്മിരിന് സ്വയംഭരണാവകാശം നല്കുന്ന നീക്കത്തിനെതിരേയാണ് തന്റെ യുദ്ധമെന്നും തസ്നീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."