ഐ.എസുമായി ബന്ധം; യുവാവ് മുംബൈയില്‍ അറസ്റ്റില്‍
മുംബൈ: ഐ.എസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ് മുംബയില്‍ അറസ്റ്റ് ചെയ്തു. മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് അബു സെയ്ദ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.
ഐ.സിനുവേണ്ടി പശ്ചിമ ഉത്തര്‍പ്രദേശില്‍ ആളുകളെ റിക്രൂട്ട് ചെയ്തതില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയാണ്. കഴിഞ്ഞ ഏപ്രിലില്‍ നാല് ഐ.എസ് ഭീകരരെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു.
ഇവരുമായി സെയ്ദിന് അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഭീകര വിരുദ്ധ സേനാ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസിം അരുണ്‍ അറിയിച്ചു.
റിയാദില്‍ നിന്ന് മുംബൈയില്‍ വിമാനം ഇറങ്ങിയ ഉടനെയാണ് ഇയാള്‍ അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഐ.എസിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണം നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നതായും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."