ചെന്നൈയില്‍ കനത്ത മഴ തുടരുന്നു, മരണം 13
കോയമ്പത്തൂര്‍: കനത്ത മഴയില്‍ ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. ചെന്നൈ നഗരത്തിലെ മടിപ്പാക്കം, കാരപ്പാക്കം, എം.കെ.ബി നഗര്‍ എന്നിവിടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് കനത്തമഴയ്ക്കു കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ രണ്ടുദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മിക്ക സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും ശുദ്ധജല വിതരണവും തടസപ്പെട്ടിട്ടുണ്ട്. ബസ്, ട്രെയിന്‍ ഗതാഗതവും താറുമാറായിട്ടുണ്ട്. 150ലധികം ദുരിതാശ്വാസ ക്യാംപുകളില്‍ പതിനായിരത്തോളംപേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."