ദുബൈ ആയുഷ് കോണ്‍ഫറന്‍സ്: ഡോക്ടര്‍ ദമ്പതികള്‍ക്ക് ക്ഷണം
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയവും ലോക ആയുര്‍വേദ ഫൗണ്ടേനും സംയുക്തമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സില്‍ വിഷയമവതരിപ്പിക്കാന്‍ ഡോക്ടര്‍ ദമ്പതികള്‍ക്ക് ക്ഷണം. പാണ്ടിക്കാട്ടെ ഡോ. ബാസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഡോ. ബാസില്‍ യൂസുഫിനും ഭാര്യ ഡോ. ഹന ബാസിലിനുമാണ് അവസരം ലഭിച്ചത്. ഈ മാസം 9,10,11 തിയതികളിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. 'ഹോമിയോപതിയും അനുബന്ധ തെറാപ്പികളും ജീവിത ശൈലീ രോഗങ്ങളില്‍ നല്‍കുന്ന ഫലസിദ്ധി' എന്ന വിഷയമാണ് ഡോ. ബാസില്‍ അവതരിപ്പിക്കുന്നത്. 'ജീവിത ശൈലീ രോഗങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും ഹോമിയോ ചികിത്സയില്‍ അവക്കുള്ള പരിഹാരവും' എന്ന വിഷയമാണ് ഡോ.ഹന അവതരിപ്പിക്കുക. ഹോമിയോപതി, ഫിസിയോതെറാപ്പി, സൈക്കോളജി, അക്യൂപങ്ചര്‍, അനുബന്ധ തെറാപ്പികള്‍ എന്നിവയിലൂടെ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്ന രീതിയാണ് പഠനത്തിനാധാരം. ഡോ. ബാസില്‍ മലപ്പുറം പട്ടിക്കാട് സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."