HOME
DETAILS
MAL
ഹിന്ദു മഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണം: സുധീരന്‍
backup
November 06 2017 | 01:11 AM
തിരുവനന്തപുരം: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്നു പറഞ്ഞ നടന്‍ കമല്‍ ഹാസനെ വെടിവച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്നു പറഞ്ഞ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
ഈ വര്‍ഗീയ ഭ്രാന്തിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ഭരണാധികാരികള്‍ തയാറാകണം. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കാനാവില്ല.
ഇതിനേക്കാള്‍ വലിയ മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നടപ്പാകുമോ എന്ന് ആശങ്കയുണ്ട്.
ഭീഷണികള്‍ ഉറച്ച നിലപാടിനുള്ള സമ്മാനമാണെന്ന് പറഞ്ഞ കമല്‍ ഹാസന്റെ നിലപാട് ധീരമാണെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."