നോട്ട് നിരോധന വിരുദ്ധരുടെ 'ബ്രാന്‍ഡ് അംബസഡര്‍'ക്ക് ദുരിതപ്പിറന്നാള്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനവും ഖജാന്‍ജിയും തമ്മില്‍ അവിഭാജ്യ ബന്ധമാണുള്ളത്. നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ 'ബ്രാന്‍ഡ് അംബാസിഡറാണ്' 'ഖജനാന്‍ജി.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കിനു മുന്നിലുണ്ടായ ക്യൂവിലായിരുന്നു ഇവന്റെ ജനനം. ബാങ്ക് ജീവനക്കാരാണ് അവനെ ഖജാന്‍ജിയെന്നു വിളിച്ചത്. പേരും പ്രശസ്തിയുമൊക്കെ കിട്ടിയെങ്കിലും അഴുക്കു ചാലിലാണ് ഈ കുഞ്ഞു ബാലന്റെ ജീവിതമിപ്പോള്‍. തലചായ്ക്കാന്‍ ഒരി കിടപ്പാടം പോലുമില്ലാത്ത അവസ്ഥ.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് സ്വദേശികളാണ് ഖജാന്‍ജിയുടെ കുടുംബം. ഡിസംബര്‍ രണ്ടിന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സര്‍വേഷ് ഖജാന്‍ജിക്ക് ജന്മം നല്‍കുന്നത്. രാവിലെ മുതല്‍ ബാങ്കിന്റെ മുന്നില്‍ വേദന സഹിച്ച് നിന്ന സര്‍വേഷിനെ ബാങ്ക് ജീവനക്കാര്‍ പരിഗണിച്ചില്ല. വൈകുന്നേരം വരെ ക്യൂവില്‍ നിന്ന് അവര്‍ അവിടെ കിടന്ന് പ്രസവിക്കുകയായിരുന്നു.
ഖജാന്‍ജിയുടെ ജനനത്തിനു മുന്‍പെ അവന്റെ പിതാവ് മരണമടഞ്ഞിരുന്നു. ഒരുപാട് കടം ബാക്കിയാക്കിയായിരുന്നു പിതാവ് യാത്രയായത്. ക്യൂവിലെ ജനനതത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ രണ്ടു ലക്ഷം രൂപ ആ കടം വീട്ടാന്‍ പോലും തികഞ്ഞില്ലെന്നതായിരുന്നു വാസ്തവം. വീട്ടില്‍ നിന്നും ഇറങ്ങേണ്ടി മന്നു ഇവര്‍ക്ക്. രണ്ടു മക്കളാണ് സര്‍വേഷിന്. മൂത്തയാള്‍ ക്ഷയരോഗിയാണ്. കൂലി വേല ചെയ്താണ് അവര്‍ മക്കളെ പോറ്റുന്നത്.
ഖജാന്‍ജിയുടെ ജനനത്തെ അന്നത്തെ യു.പി സര്‍ക്കാര്‍ ശരിക്കും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ താരവും ഖജാന്‍ജിയായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ ഖജാന്‍ജി പെരുവഴിയിലുമായി.
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം എത്തുമ്പോള്‍ മറവിക്കുള്ളില്‍ മറഞ്ഞു പോയ ഖജാന്‍ജിയെ ആരെങ്കിലുമൊക്കെ ഓര്‍ക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വേഷ്. തനിക്കൊരു ജോലിയും മകന് വിദ്യാഭ്യാസ സൗകര്യവും...ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല അവര്‍ക്ക്....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."