ജന്മദിനത്തില്‍ ആഘോഷമില്ല, പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ കമല്‍ഹാസന്‍
ചെന്നൈ: തന്റെ 63ാം ജന്മദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചെന്നൈയിലെ പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. ജന്മദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്നത്തെ ആഘോഷങ്ങള്‍ ഒഴിവാക്കുന്നതായി കമല്‍ അറിയിച്ചത്.
കമല്‍ഹാസന്‍ തന്റെ ജന്മദിനം ആഘോഷിക്കുന്നില്ലെന്നും അതിനു പകരമായി മഴക്കെടുതി അനുഭവിക്കുന്നവരെ സന്ദര്‍ശിക്കുമെന്നും വതിയില്‍ ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന മെഡിക്കല്‍ ക്യാംപില്‍ സന്ദര്‍ശനം നടത്തുമെന്നും കമല്‍ഹാസന്റെ വക്താവ് അറിയിച്ചിരുന്നു.
രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യപടിയെന്ന നിലയില്‍ തന്റെ ആരാധകരുമായി സംവദിക്കുന്നതിന് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ജന്‍മദിനത്തില്‍ പുറത്തിറക്കുമെന്നും കമല്‍ നേരത്തെ അറിയിച്ചിരുന്നു. അപ്പിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
പുരോഗമനാശയങ്ങള്‍ ഉള്‍കൊള്ളുന്ന പാര്‍ട്ടിയായിരിക്കും താന്‍ രൂപം കൊടുക്കുകയെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു പാര്‍ട്ടിയിലും ചേരുകയെന്നല്ല മറിച്ച് നിര്‍ബന്ധിതമായി തന്നെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."