2ജി അഴിമതി: വിധി പറയുന്ന തിയ്യതി കോടതി അടുത്ത മാസം അഞ്ചിന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: 2ജി അഴിമതിക്കേസില്‍ വിധി പറയുന്ന തിയ്യതി ഡല്‍ഹി സി.ബി.ഐ കോടതി അടുത്ത മാസം അഞ്ചിന് പ്രഖ്യാപിക്കും. വിധി തയ്യാറാക്കാത്ത സാഹചര്യത്തിലാണ് കേസ് മാറ്റിയത്.
സി.ബി.ഐയുടെ രണ്ട് കുറ്റപത്രങ്ങളിലും എന്‍ഫോഴ്സ്മെന്റിന്റെ ഒരു കേസിലുമാണ് വിധി തയാറാകുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചതില്‍ വ്യാപക അഴിമതി നടന്നെന്നായിരുന്നു കേസ്. മുന്‍ ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്.
സി.എ.ജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അഴിമതി കണ്ടെത്തിയത്. സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണയത്തില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായതായി സമിതി കണ്ടെത്തി. ഒരു ലക്ഷം കോടിയോളം രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്.
വിശദമായ വാദത്തിനു ശേഷം സുപ്രിം കോടതിയാണ് കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതിയെ നിയോഗിച്ചത്. ആറു വര്‍ഷം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് വിധി വരാനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."