HOME
DETAILS

ജോസഫൈന്റെ പ്രസ്താവന രാഷ്ട്രീയപരമെന്ന് ദേശീയ വനിതാ കമ്മിഷന്‍

  
backup
November 07 2017 | 10:11 AM

national-women-commission-again-covert-issue

കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനമുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. എം.സി ജോസഫൈന്റെ നിലപാട് രാഷ്ട്രീയപരമാണെന്നും നിര്‍ബന്ധമായും അല്ലാതെയും കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന സംസ്ഥാനം കേരളമാണെന്നും മറ്റൊരു മതത്തോടുള്ള സ്‌നേഹം കൊണ്ടല്ല പല മതംമാറ്റങ്ങളും നടക്കുന്നതെന്നും രേഖ ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ഇതു സംബന്ധിച്ച പരാതികള്‍ തനിക്കു ലഭിച്ചിട്ടുണ്ടെന്നും സംഭവം ഗൗരവപരമായി കാണുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിച്ച വേളയിലാണ് കേരളത്തില്‍ ലൗജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞത്.

എന്നാല്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്നും ദേശീയ വനിത കമ്മിഷന്റേത് തെറ്റായ പ്രസ്താവനയാണെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തെ കുറിച്ച് മനസ്സിലാക്കാതെയാണ് അവര്‍ സംസാരിച്ചതെന്നും ഇത്തരം പ്രസ്താവനകള്‍ ദേശീയ തലത്തില്‍ കേരളത്തെ ഇകഴ്ത്താന്‍ വേണ്ടിയുള്ളതാണെന്നും എം സി ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago