HOME
DETAILS
MAL
ഗെയില്‍ സമരം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി
backup
November 07 2017 | 16:11 PM
കോഴിക്കോട്: ഗെയില്‍ വാതകപൈപ്പ്ലൈനുമായി ബന്ധപ്പെട്ട സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. സമരം ജില്ലാ തലങ്ങളില്‍ ഒതുക്കി നിര്‍ത്താതെ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെയുള്ള ഗെയില്‍ ഇരകളുടെ സംഗമം കോഴിക്കോട് നടത്തുമെന്നും സമര സമിതി അറിയിച്ചു.
ഗെയില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി കോഴിക്കോട് കലക്ടറേറ്റില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍, യോഗം സമവായത്തിലെത്തിയില്ല. തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചതായി സമരസമിതി നേതാക്കള്‍ യോഗത്തിനു ശേഷം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരസമിതിയുടെ ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."