HOME
DETAILS

പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി കുറച്ചു; പ്രതിദിന ലാഭം 80 ലക്ഷം മുതല്‍ 1.6 കോടിവരെ

  
backup
November 08 2017 | 01:11 AM

%e0%b4%aa%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9a%e0%b5%87%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%a6-2

തൊടുപുഴ: പവര്‍ എക്‌സ്‌ചേഞ്ച് ഇന്ത്യ ലിമിറ്റഡില്‍ (പി.എക്‌സ്.ഐ.എല്‍) നിന്ന് വൈദ്യുതി വാങ്ങുന്നത് കുറച്ചതോടെ കെ.എസ്.ഇ.ബിക്ക് പ്രതിദിന ലാഭം 80 ലക്ഷം മുതല്‍ 1.60 കോടി രൂപ വരെ. കണക്കുകൂട്ടലുകള്‍ക്കപ്പുറം മഴ ലഭിച്ച് അണക്കെട്ടുകള്‍ സമൃദ്ധമായതിനാലാണ് പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി ഇനി അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വാങ്ങിയാല്‍ മതിയെന്ന് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ തീരുമാനിച്ചത്.


യൂനിറ്റിന് ശരാശരി നാല് രൂപാ നിരക്കില്‍ രണ്ട് ദശലക്ഷം മുതല്‍ നാല് ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതിയാണ് കുറച്ചുനാളുകളായി കെ.എസ്.ഇ.ബി വാങ്ങിയിരുന്നത്. കടുത്ത പ്രതിസന്ധിയില്‍ യൂനിറ്റിന് ഏഴുരൂപ നിരക്കില്‍ വരെ വൈദ്യുതി വാങ്ങിയിട്ടുണ്ട്. കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിക്ക് എന്തെങ്കിലും തടസം നേരിട്ടാല്‍ പവര്‍ എക്‌സ്‌ചേഞ്ചിനെ തന്നെ ആശ്രയിക്കേണ്ടിവരും.
വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ നിലവില്‍ 3003.064 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ട്. ഇത് മൊത്തം സംഭരണശേഷിയുടെ 73 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2154.65 ദശലക്ഷത്തിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. തുലാമഴ ഇപ്പോഴും തുടരുന്നതിനാല്‍ നീരൊഴുക്ക് ശക്തമാണ്.
19.024 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ സംഭരണികളില്‍ ഒഴുകിയെത്തി. പരമാവധി 70 ശതമാനം ജലമാണ് ഇക്കുറി കെ.എസ്.ഇ.ബി പ്രതീക്ഷിച്ചിരുന്നത്.


കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2013ല്‍ ആയിരുന്നു മികച്ച നീരൊഴുക്ക്. 2013ല്‍ ഇതേ ദിവസം 3625.43 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നു. ഏറ്റവും കുറവ് 2012 ലും, അന്ന് 1906.143 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 25 ശതമാനത്തോളം കൂടുതലാണ്.
2373.78 അടിയായിരുന്നു ഇന്നലത്തെ ഇടുക്കിയിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 68 ശതമാനമാണിത്. ഇന്നലെ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴകുറവായിരുന്നു. ഇടുക്കി അടക്കം ഏഴ് പദ്ധതി പ്രദേശങ്ങളില്‍ മഴ പെയ്തില്ല. ശക്തമായ മഴ ഇനി ഏതാനും ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.


ഇപ്പോള്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞുനില്‍ക്കുന്നത് നേട്ടമാണ്. 63.535 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. ഇതില്‍ 16.704 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പ്പാദനവും 46.83 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതിയുമായിരുന്നു.


ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ (പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ്) നിലവില്‍ വന്നതും കെ.എസ്.ഇ.ബിക്ക് ആശ്വാസമാണ്. ഡി.ബി.എഫ്.ഒ.ഒ (ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓണ്‍ ആന്റ് ഓപ്പറേറ്റ്) പദ്ധതി പ്രകാരമാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന 25 വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരം പ്രതിദിനം 465 മെഗാവാട്ട് വരെ വൈദ്യുതി യൂനിറ്റിന് 4.25 രൂപാ നിരക്കില്‍ ലഭ്യമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago