തുലാവര്‍ഷം വീണ്ടും സജീവമാകുന്നു ഇതുവരെ 16 ശതമാനം മഴക്കുറവ്
കോഴിക്കോട്: തുലാവര്‍ഷം സംസ്ഥാനത്ത് സജീവമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ചെന്നൈയിലുണ്ടായ മഴ കുറഞ്ഞതോടെയാണ് കേരളാതീരത്ത് തുലാവര്‍ഷം സജീവമാകുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികുറഞ്ഞ് തെക്ക് ദിശയില്‍ ശ്രീലങ്കയിലേക്ക് നീങ്ങുകയാണ്. അതിനിടെ അറബിക്കടലിന്റെ മധ്യ,കിഴക്കന്‍ മേഖലയില്‍ ന്യൂനമര്‍ദം രൂപപ്പെടുകയുമാണ്. ഇത് കേരളത്തില്‍ മഴയ്ക്ക് സാഹചര്യമൊരുക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സി പറഞ്ഞു.
അടുത്ത 48 മണിക്കൂറില്‍ സജീവമാകുന്ന മഴ പിന്നീട് കുറയും. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കടലില്‍ 45-55 കി.മീ വേഗത്തില്‍ കാറ്റുവീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 294.4 മി.മീ തുലാമഴയാണ് ലഭിച്ചത്. വൈകിയാണ് ഇത്തവണ തുലാവര്‍ഷമെത്തിയത്. ഈ കാലയളവില്‍ ലഭിക്കേണ്ടിയിരുന്നത് 349.4 മി.മീ മഴയാണ്.16 ശതമാനത്തിന്റെ കുറവ്. ശരാശരി മഴ ഇത്തവണ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഇന്നലെ തിരുവനന്തപുരത്ത് 51 മി.മീ, കണ്ണൂരില്‍ 20 മി.മീ, പാലക്കാട് 15 മി.മീ എന്നിങ്ങനെ മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."