HOME
DETAILS

പറമ്പിക്കുളം- ആളിയാര്‍: നഷ്ടപരിഹാരം സുപ്രിംകോടതി പരിശോധിക്കും

  
backup
November 08 2017 | 01:11 AM

%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8


ന്യൂഡല്‍ഹി: പറമ്പികുളം- ആളിയാര്‍ നദീജല ഉടമ്പടി തുടര്‍ച്ചയായി ലംഘിച്ച തമിഴ്‌നാട് കേരളത്തിന് 106 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടോയെന്നതു സംബന്ധിച്ച് പരിശോധിക്കുമെന്ന് സുപ്രിംകോടതി. കേസില്‍ തെളിവുകളും സാക്ഷികളെയും ഹാജരാക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കോടതി മൂന്നുമാസത്തെ സാവകാശവും അനുവദിച്ചു.
നദീജല ഉടമ്പടി പ്രകാരമുള്ള വെള്ളം 2012-13 വര്‍ഷം തമിഴ്‌നാട് അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹരജിയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയുള്ളത്. കേസിലെ പരിഗണനാവിഷയങ്ങള്‍ രണ്ടംഗബെഞ്ച് തയാറാക്കി.
കരാര്‍ ലംഘനത്തിന് തമിഴ്‌നാടിന് 50 കോടി രൂപ പിഴ ചുമത്തേണ്ടതുണ്ടോ, വെള്ളം ലഭിക്കാത്തതിനാല്‍ കേരളത്തില്‍ 56 കോടി രൂപയുടെ നാശനഷ്ടമുണ്ടായോ, 1970 ലെ ഉടമ്പടി പ്രകാരം ഷോളയാറില്‍നിന്ന് 12.3 ഘനയടി വെള്ളവും ആളിയാറില്‍നിന്ന് 7.25 ഘനയടി വെള്ളവും ഓരോവര്‍ഷവും നല്‍കാന്‍ തമിഴ്‌നാടിന് ബാധ്യതയുണ്ടോ, വെള്ളത്തിന്റെ ഒഴുക്കില്‍ കുറവുണ്ടാകുന്ന വര്‍ഷങ്ങളിലും അത് സംസ്ഥാനങ്ങള്‍ തുല്യമായി പങ്കിടണമോ, വരള്‍ച്ചാ ബാധിത വര്‍ഷങ്ങളിലും മുന്‍ ഉടമ്പടി പ്രകാരമുള്ള വെള്ളം നല്‍കാന്‍ തമിഴ്‌നാടിന് ബാധ്യതയുണ്ടോ തുടങ്ങിയ പത്തുകാര്യങ്ങളാണ് പരിഗണിക്കുക. കേസില്‍ മാര്‍ച്ചില്‍ അന്തിമവാദം കേള്‍ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago