HOME
DETAILS
MAL
ടിപ്പു ജയന്തി ആഘോഷം വിലക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി
backup
November 08 2017 | 02:11 AM
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിലക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഈ മാസം 10നാണ് സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിക്കുന്നത്.കെ.പി മഞ്ജുനാഥ് നല്കിയ പൊതുതാല്പര്യ ഹരജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ്, ജസ്റ്റിസ് പി.എസ് ദിനേശ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2015ല്‍ ആഘോഷത്തിനിടയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ജയന്തി വിലക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."