HOME
DETAILS
MAL
യമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി വീട്ടുതടങ്കലില്‍
backup
November 08 2017 | 02:11 AM
സന: യമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി വീട്ടുതടങ്കലില്‍. സഊദി അറേബ്യയാണ് തടങ്കലിലാക്കിയിരിക്കുന്നതെന്നും മകന്, മന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരെ യമനിലേക്ക് പോകുന്നതില്‍നിന്ന് തടഞ്ഞിരിക്കുകയാണെന്നും യമന്‍ ഔദ്യോഗികവൃത്തങ്ങള്‍ എ.എഫ്.പിയോട് പറഞ്ഞു.
യമനിലെ തെക്കന്‍പ്രദേശങ്ങള്‍ ഹൂതികള്‍ പിടിച്ചതിലുള്ള വൈരാഗ്യമാണ് ഇതിനുപിന്നിലെന്നും അവര്‍ പറഞ്ഞു.
യമനില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് അബ്ദു റബ്ബ് മന്‍സൂര്‍ റിയാദിലായിരുന്നു താമസിച്ചിരുന്നത്. സഊദി നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹൂതികള്‍ക്കെതിരേയുള്ള പോരാട്ടം ശക്തമാക്കിയിരുന്നു. ഹൂതികള്‍ക്ക് ആയുധം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നത് ഇറാനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."