HOME
DETAILS
MAL
കോടതിക്കെതിരേ 'പിതൃശൂന്യ' പരാമര്‍ശവുമായി ടി.വി രാജേഷ് എം.എല്‍.എ
backup
November 08 2017 | 02:11 AM
തളിപ്പറമ്പ്: കോടതിക്കെതിരേ വിവാദ പരാമര്‍ശവുമായി ടി.വി രാജേഷ് എം.എല്‍.എ.
കലാലയരാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി പിതൃശൂന്യമാണെന്ന് ടി.വി.രാജേഷ് എം.എല്‍.എ പറഞ്ഞു. സി.പി.എം മാടായി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് പരിയാരത്ത് നടന്ന യുവജന വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യവേയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.
വിധി സമൂഹം ചവറ്റുകൊട്ടയില്‍ തള്ളുമെന്നും, കലാലയരാഷ്ട്രീയം നിരോധിച്ച ചീഫ് ജസ്റ്റിസിന് ചരിത്രബോധമില്ലെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. ആരാധനാലയങ്ങളില്‍ സമരം നടക്കുന്നുണ്ടോയെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് വൈക്കം, ഗുരുവായൂര്‍ സമരചരിത്രം പഠിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 18 വയസില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ള വിദ്യാര്‍ഥികള്‍ രാഷ്ട്രീയ സാക്ഷരത നേടാതെയാണോ വോട്ട് ചെയ്യേണ്ടതെന്നും ടി.വി രാജേഷ് എം.എല്‍.എ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."