ഹാദിയ: സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കണമെന്ന ആവശ്യം നിരാകരിച്ച സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഹാദിയ ഇരയാകുന്നുണ്ട്. പിതാവ് അശോകന്‍ ഉപദ്രവിക്കുന്ന വിഡിയോ പുറത്തുവന്നിട്ടും കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് പറഞ്ഞ് ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു വനിതാ കമ്മിഷനെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
ദേശീയ വനിതാ കമ്മിഷന്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചതോടെ നിയമ തടസം ഉണ്ടെന്ന സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ വാദങ്ങള്‍ പൊളിഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിന് ആര്‍.എസ്.എസിനും ബി.ജെ.പിക്കും വഴിയൊരുക്കിയതും സംസ്ഥാന വനിതാ കമ്മിഷന്റെ മൗനമാണ്. ഇത് സര്‍ക്കാറിന്റെ അറിവോടെയാണോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ കേരള സന്ദര്‍ശനം ദുരൂഹമാണ്.
ഘര്‍വാപസി കേന്ദ്രമായ തൃപ്പൂണിത്തുറ യോഗ സെന്റര്‍ നടത്തിപ്പുകാരെ സന്ദര്‍ശിച്ച ശേഷമാണ് ദേശീയ വനിതാ കമ്മിഷന്‍ ഹാദിയയെ സന്ദര്‍ശിച്ചത്. സ്ത്രീ പീഡകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് കമ്മിഷന്റേതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."