ഇറ്റാലിയന്‍ ഇതിഹാസം പിര്‍ലോ വിരമിച്ചു
മിലാന്: ഇറ്റാലിയന്‍ ഇതിഹാസ താരം ആന്ദ്രേ പിര്‍ലോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡറായ പിര്‍ളോ തന്റെ 22 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിച്ചത്. അമേരിക്കന്‍ എം.എല്‍.എസ് ലീഗില്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് വേണ്ടി അവസാന നിമിഷം പന്ത് തട്ടിയാണ് അദ്ദേഹം കളിയവസാനിപ്പിച്ചത്.
2006 ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമില്‍ അംഗമായ പിര്‍ളോയുടെ കരിയറില്‍ രണ്ട് ചാംപ്യന്‍ലീഗ്, ആറ് സീരി എ കിരീടം എന്നിവയുണ്ട്. യുവന്റസ്, ഇന്റര്മിലാന്, എ.സി മിലാന് ടീമുകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കരിയറില്‍ ഭൂരിഭാഗവും കളിച്ചത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കൊപ്പം ക്ലബ് മത്സരങ്ങള്‍ക്കും അവസാനിപ്പിക്കുകയാണെന്ന് 38കാരനായ പിര്‍ലോ അറിയിച്ചു. ഫുട്ബോള്‍ കളിക്കാരനായുള്ള തന്റെ ജീവിതവും സാഹസികതയുമാണ് അവസാനിക്കുന്നതെന്ന് പിര്‍ലോ ട്വീറ്റ് ചെയ്തു.
ഇറ്റാലിയന്‍ ടീമിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പിര്‍ലോ ആര്‍ക്കിടെക്ട് എന്നാണ് ലോക ഫുട്ബോളില്‍ അറിയപ്പെടുന്നത്. കളി മെനയുന്നതിലെ വൈദഗ്ധ്യമാണ് ഇതിന് കാരണം. 2002 മുതല്‍ 2015 വരെ ഇറ്റാലിയന്‍ ദേശീയ ടീമില്‍ കളിച്ച പിര്‍ളോ 116 കളിയില്‍ നിന്ന് 13 ഗോളുകള്‍ നേടി.
2001-11 കാലഘട്ടത്തില്‍ എ.സി മിലാന് വേണ്ടിയും 2011-15 വരെ യുവന്റസിനായും കളിച്ചു. ഒട്ടാകെ 872 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."