കാല്‍പന്തിന്‍ ഇന്ദ്രജാലവുമായി കോഹ്‌ലിയും കൂട്ടരും
തിരുവനന്തപുരം: 5.20 ഓടെ ന്യൂസിലന്‍ഡ് താരങ്ങള്‍ സ്റ്റേഡിയത്തിലേക്ക് എത്തി. ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റത്. 5.40 ഓടെ നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമും മൈതാനത്തിറങ്ങി. നീലയില്‍ കുളിച്ച ആരാധകരുടെ ആവേശത്തിന് അതിരില്ലാതായി. മഴയുടെ കുളിരകറ്റാന്‍ കൈയില്‍ ചായ കപ്പുമേന്തി കോഹ്്‌ലിയും പരിശീലകന്‍ രവിശാസ്ത്രിയും മൈതാനത്ത് എത്തിയതോടെ ആവേശം ഇരട്ടിയായി. ഡഗ് ഔട്ടിന് മുന്നില്‍ കസേരക്ക് മുകളില്‍ വെള്ളം കുപ്പിവച്ച് പന്ത് കൊണ്ട് എറിഞ്ഞു വീഴ്ത്തി കോഹ്്‌ലിയും കൂട്ടരും രസിച്ചു.
ബൗളിങ് അധിക നേരം നീണ്ടില്ല. ക്രിക്കറ്റ് പ്രകടനം കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് ഫുട്‌ബോളുമായി കോഹ്‌ലിയും സംഘവുമെത്തി. കോഹ്‌ലിയുടെ നേതൃത്വത്തില്‍ രോഹിത് ശര്‍മയും മനീഷ് പാണ്ഡെയും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും കാല്‍പന്തുകളി തുടങ്ങി. ഇടയ്ക്ക് രോഹിത് ശര്‍മ പിന്‍വാങ്ങി. ശ്രേയസ് അയ്യര്‍ കൂട്ടിനെത്തി. പാസിങ് പരിശീലനവുമായി സംഘം മഴയിലും നൃത്തമാടി. ഏറെ നേരം കാല്‍പന്തുമായുള്ള കലാപ്രകടനം തുടര്‍ന്നു. രസം കൊല്ലിയായി മഴ നൃത്തമാടുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പന്തുതട്ടല്‍ ഗാലറിക്ക് ആവേശം പകര്‍ന്നു. മനീഷും കുല്‍ദീപും പോയതോടെ കോഹ്‌ലിയും സിറാജും തമ്മില്‍ നീണ്ട പാസുകളുടെ പരീക്ഷണമായി പിന്നെ മൈതാനത്ത്. കസേരകള്‍ ഗോള്‍ പോസ്റ്റാക്കി ഗോള്‍ പരീക്ഷണമായി. ഗോളിയായി ശ്രേയസ് അയ്യര്‍. കോര്‍ണര്‍ കിക്കിലൂടെ ഗോള്‍ വീഴ്ത്താനുള്ള ശ്രമത്തിലായി കോഹ്‌ലിയും മറ്റു താരങ്ങളും. ഇടയ്ക്കിടെ ഗോളി മാറി മാറി വന്നു. കോഹ്‌ലിയുടെ പാസില്‍ നിന്നും ശ്രേയസിന്റെ ഗോള്‍. ഗോളടിച്ചും കളിച്ചു രസിച്ചും കോഹ്‌ലിയും സംഘവും 7.30 ഓടെ ഡ്രസിങ് റൂമിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."