അന്തരീക്ഷ മലിനീകരണം: പുകമഞ്ഞില്‍ മൂടി ഡല്‍ഹി; പ്രൈമറി സ്കൂളുകള്‍ക്ക് ഇന്ന് അവധി
ന്യൂഡല്‍ഹി: തലസ്ഥാനത്തെ മലിനീകരണം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയ സാഹചര്യത്തില്‍ പ്രൈമറി സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അഞ്ചാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍കള്‍ക്ക് അസംബ്ലിയടക്കം ക്ലാസ് റൂമുകള്‍ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ നിര്‍ദ്ദേശിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയോടെ വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം നിലയിലേയ്ക്ക് (480) എത്തി. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച നിലവാരമായി കണക്കാക്കുന്നത്.
അടുത്തിടെ ദീപാവലി ആഘോഷങ്ങളെ തുടര്‍ന്നുള്ള കരിമരുന്നു പ്രയോഗങ്ങളുടെ ഫലമായി ഡല്‍ഹിയിലെ അന്തരീക്ഷ വായുവില്‍ കടുത്ത മലിനീകരണമുണ്ടായിരുന്നു. തുടര്‍ന്നിങ്ങോട്ട് മലിനീകരണ തോത് മോശമായിത്തന്നെ തുടരുകയായിരുന്നു. മഞ്ഞുകാലം ആരംഭിച്ചതോടെ സ്ഥിതി കൂടുതല്‍ മോശമായി.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."