HOME
DETAILS
MAL
മലപ്പുറത്ത് പൂട്ടിയത് 3600 വ്യാപാര സ്ഥാപനങ്ങള്‍
backup
November 08 2017 | 05:11 AM
മലപ്പറം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍ താഴുവീണത് 3600 കച്ചവട സ്ഥാപനങ്ങള്‍ക്ക്. ജില്ലയില്‍ ചെറുതും വലുതുമായി നാല്‍പതിനായിരം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറിനുശേഷം 3600ലധികം സ്ഥാപനങ്ങളാണ് പൂട്ടിയത്. ഹോട്ടല്‍, ടെക്‌സ്‌റ്റൈല്‍, വളം, ഫാന്‍സി തുടങ്ങിയ സ്ഥാപനങ്ങളാണ് പൂട്ടിയതിലധികവും. കേരളത്തിലെ ഏറ്റവും വലിയ വിദേശവസ്തുക്കളുടെ വില്‍പ്പന കേന്ദ്രമായ തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇവിടെ 900 കടകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇവയില്‍ 10 ശതമാനമെങ്കിലും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിദേശനിര്‍മിത തുണിത്തരങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, മൊബൈല്‍ഫോണുകള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയടക്കം ആധുനിക ഉത്പന്നങ്ങളുടെ മൊത്ത, ചില്ലറ വില്‍പ്പനയാണ് ഇവിടെ. മൂവായിരത്തോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. മുന്‍പ് കോടികളുടെ വില്‍പ്പനയാണ് ഇവിടെ ഒരു ദിവസം നടന്നിരുന്നത്. ഇപ്പോള്‍ പകുതിയില്‍ താഴെ മാത്രമാണ് ഒരുദിവസത്തെ വിറ്റുവരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."