'സാത്വികര്‍ പടുത്തുയര്‍ത്തിയ മുസ്‌ലിംലീഗിനെ കുത്സിത നീക്കങ്ങളിലൂടെ തകര്‍ക്കാനാവില്ലെന്ന്' ഉസ്മാന്‍ താമരത്ത്
മനാമ: ദൈവ ഭയത്തോടെ ജീവിച്ച സാത്വികര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് മുസ്‌ലിംലീഗെന്നും അതു കൊണ്ടു തന്നെ കുത്സിത നീക്കങ്ങളിലൂടെ ഈ പ്രസ്ഥാനത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് അഭിപ്രായപ്പെട്ടു.
ല്‍ സമകാലിക രാഷ്ട്രീയവും മുസ്‌ലിം ലീഗും? എന്ന വിഷയത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി മനാമയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
മുസ്‌ലിം ലീഗിന്റെ അന്ത്യം കൊതിച്ചവര്‍ക്കെല്ലാം ലീഗ് ശക്തിയാര്‍ജ്ജിക്കുന്ന കാഴ്ചയാണ് കാണേണ്ടി വന്നതെന്നും സുരക്ഷക്കും സംരക്ഷണത്തിനും എതിരാളികള്‍ക്കു പോലും ഇന്ന് ഹരിത പതാകയുടെ ചിറകിലേക്ക് ഒതുങ്ങികൂടേണ്ട അവസ്ഥയാണ് ഉള്ളതെന്നും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടദ്ദേഹം പറഞ്ഞു.
വര്‍ത്തമാന കാലത്ത് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് പ്രസക്തി ഏറി വരികയാണ്. ജാതിമതഭേദമന്യെ മാനവര്‍ക്കെല്ലാം കാരുണ്യമാകുന്ന ബൈത്തുറഹ്മ അടക്കമുള്ള മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നിലപാടുകള്‍ക്കും മൂല്യങ്ങള്‍ക്കും വ്യാപകമായ ജനപിന്തുണയും സ്വീകാര്യതയുമാണ് ലഭിക്കുന്നതെന്നും ചരിത്രങ്ങള്‍ ഉദ്ധരിച്ചു കൊണ്ടദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഭാഷണത്തിനു ശേഷം നടന്ന സംശയനിവാരണ വേദിയും ശ്രദ്ധേയമായി. സമകാലിക വിഷയങ്ങളിലുള്ള ലീഗിന്റെ നിലപാടുകള്‍ അദ്ദേഹം വിശദീകരിച്ചു.
ചടങ്ങ് സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ട്രഷറര്‍ ഹബീബ് റഹ്മാന്‍ ആശംസകള്‍ നേര്‍ന്നു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സിറാജ് ചികിത്സാ സഹായ ഫണ്ടിന്റെ ആദ്യഗഡു ഓര്‍ഗനൈസിങ് സെക്രട്ടറി റിയാസ് വെള്ളച്ചാല്‍ സ്റ്റേറ്റ് സെക്രട്ടറി മൊയ്തീന്‍ കുട്ടിക്ക് കൈമാറി.
പരിപാടിക്ക് മലപ്പുറം ജില്ലാ ഭാരവാഹികളായ ഇക്ബാല്‍ താനൂര്‍, മുഹമ്മദലി ഇരിമ്പിളിയം, ഷാഫി കോട്ടയ്ക്കല്‍, മൗസല്‍ മൂപ്പന്‍ ചെമ്പ്ര, ഷംസുദ്ദീന്‍ വെന്നിയൂര്‍,റിയാസ് ഓമാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഗഫൂര്‍ അഞ്ചച്ചവടി സ്വാഗതവും സെക്രട്ടറി ഉമ്മര്‍ മലപ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."