HOME
DETAILS
MAL
സോളാര്‍: കരുതലോടെ ഉമ്മന്‍ ചാണ്ടി; പ്രതിരോധിച്ച് ചെന്നിത്തല
backup
November 09 2017 | 03:11 AM
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഒരു ഡസനോളം കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയഭാവിയില്‍ നിര്‍ണായകമായ കമ്മീഷന് റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ കരുതലോടെയും പ്രതിരോധിച്ചും പ്രതിപക്ഷം. സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ യു.ഡി.എഫിനെ തകര്‍ക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുന്നണിയെ ഒരു ചുക്കും ചെയ്യാനാവില്ല. ആര് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് സഭ കഴിയുമ്പോള്‍ കാണാം. കേസെടുക്കുമെന്ന് പറഞ്ഞവര്‍ തന്നെ ഇപ്പേള്‍ പുറകോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പ്രതികരിക്കാമെന്ന നിലപാടിലായിരുന്നു ഉമ്മന്‍ ചാണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."