കായല്‍ കൈയ്യേറ്റം: ആരോപണങ്ങള്‍ നിഷേധിച്ച് വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ പരസ്യം
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് പരസ്യം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയാണ് പരസ്യം നല്‍കിയത്.
വിഷയത്തില്‍ സി.പി.ഐ നേതാക്കള്‍ തോമസ് ചാണ്ടിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു.യുവജന സംഘടനയായ എ.ഐ.വൈ.എഫും തോമസ് ചാണ്ടിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.ഐ മുഖപത്രത്തിലും ചാണ്ടിയെ ന്യായീകരിച്ചുള്ള പരസ്യം പ്രസിദ്ധീകരിച്ചതെന്നത് ശ്രദ്ധേയമാണ്.
മന്ത്രിക്കെതിരായ ആരോപണങ്ങള്‍ തള്ളിയാണ് പരസ്യം. തോമസ് ചാണ്ടിക്കും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫാണ് വിശദീകരണം എഴുതിയിരിക്കുന്നത്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞിട്ടും മന്ത്രിയെ സ്വഭാവഹത്യ നടത്താനുള്ള ഹീനശ്രമമാണു ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഒരിഞ്ചുപോലും ഭൂമി കയ്യേറിയതായി ആലപ്പുഴ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും പരസ്യത്തില്‍ പറയുന്നു.
കമ്പനിക്ക് നേരിട്ടു ബന്ധമില്ലാത്ത പല കാര്യങ്ങളും കമ്പനിയുടെ തലയില്‍ വയ്ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."