HOME
DETAILS
MAL
നിക്കോണിന്റെ ഫുള്‍ ഫ്രെയിം DSLR D850 വിപണിയിലെത്തി
backup
November 09 2017 | 07:11 AM
ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ ഡി.എസ്.എല്‍.ആര്‍ നിര്‍മാതാക്കളായ നിക്കോണിന്റെ ഫുള്‍ഫ്രെയിം DSLR D850 വിപണിയിലെത്തി. ജാപ്പനീസ് കമ്പനിയായ നിക്കോണിന്റെ 100ാം വാര്‍ഷിക വേളയിലാണ് ആദ്യത്തെ ഫുള്‍ഫ്രെയിം ക്യാമറ അവതരിപ്പിച്ചത്.
45.7 മെഗാപിക്‌സല്‍ FX ഫോര്‍മാറ്റില്‍ 64-25600 ഐ.എസ്.ഒ സെന്‍സിറ്റിവിറ്റി,153 പോയിന്റ് ഓട്ടോഫോക്കസ് സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകള്‍.
F/4G EDVR ലെന്‍സടക്കം മൂന്നു ലക്ഷത്തിനടുത്താണ് ഇതിന്റെ വില. ലെന്‍സില്ലാതെ 254,950 രൂപയാണ്.
ഈര്‍പ്പം,പൊടി എന്നിവയില്‍ നിന്നും പൂര്‍ണ സംരക്ഷണം,ബില്‍ട്ട് ഇന്‍ ഫഌഷ്,ടച്ച് സ്‌ക്രീന്‍,3.2 ഇഞ്ച് എല്‍.സി.ഡി സ്‌ക്രീന്‍,മഗ്നീഷ്യം അലോയ് ബോഡി എന്നിവയാണ് ക്യാമറയുടെ മറ്റു പ്രത്യേകതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."