ദേശീയ പതാകയില്‍ മോദിയും അമിത്ഷായും; ലോറി കസ്റ്റഡിയില്‍
അമ്പലപ്പുഴ (ആലപ്പുഴ ): ലോറിയുടെ വശങ്ങളില് വ്യത്യസ്തമായ രജിസ്ട്രേഷന് നമ്പരും ദേശീയ പതാകയില്‍ മോദിയുടെയും അമിത്ഷായുടെ ചിത്രങ്ങളും വരച്ചെത്തിയ അന്യസംസ്ഥാന ലാറിയും ഡ്രൈവറും പൊലിസ് പിടിയിലായി. തമിഴ്നാട് മലായിവാരം സ്വദേശി ലെയ്ഖജ (38)നെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ തോട്ടപ്പള്ളി തുറമുഖത്ത് നിന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടില്‍നിന്ന് മത്സ്യം എടുക്കാനായെത്തിയ ഇന്‍സുലേറ്റഡ് ലോറിയുടെ ഇരുവശങ്ങളിലും ദേശീയ പതാക വരച്ചിരുന്നു. പതാകയില്‍ മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങളും കൂടാതെ താമര ചിഹ്നവുമുണ്ടായിരുന്നു. ലോറിയുടെ ഒരുവശത്ത് ടി.എന്‍ 45-ബി.ജെ-2895 എന്നും മറുവശത്ത് ടി.എന്‍ 45-ബി.ജെ-2815 എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. വ്യത്യസ്തമായ നമ്പര്‍ രേഖപ്പെടുത്തിയതിനും ദേശീയ പതാകയോട് അനാദരവു കാണിച്ചതിനുമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."