സോളാര്‍ നയംതന്നെ മാറ്റിയെഴുതി
തിരുവനന്തപുരം: ടീം സോളാറിന് മെഗാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ സോളാര്‍ നയം തന്നെ മാറ്റിയെഴുതി. ഇതിന് ഊര്‍ജ വകുപ്പിന്റെ ഫയല്‍ തെളിവാണെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരവും ലൈസന്‍സും കൊടുക്കാമെന്നും സരിതക്ക് ഉറപ്പു നല്‍കി.
വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചു. കമ്പനിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയും ലൈസന്‍സും നേടിക്കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയത് ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദുമാണ്.
അനര്‍ട്ടിനെ ഉപയോഗിച്ച് 2013 ല്‍ ടീം സോളാറിന് അനുകൂലമായി നയം തന്നെ രൂപപ്പെടുത്തി. കോട്ടയത്തും ഔദ്യോഗിക വസതിയിലുംവച്ച് നാല്‍പതു ലക്ഷം രൂപ കൈമാറിയതായ സരിതയുടെ ആരോപണത്തില്‍ കഴമ്പുണ്ട്.
കോടിമതയിലെ കെ.എസ്.ഇ.ബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തിലെ സി.ഡി ഇതിനു തെളിവാണ്. ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളക്ക് സരിത 25 ലക്ഷം കൈമാറിയെന്നത് സാഹചര്യത്തെളിവുകളുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ കഴമ്പുള്ളതാെണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."