പോളിങ് വര്‍ധിച്ചു; ഹിമാചലില്‍ വിജയപ്രതീക്ഷയുമായി ബി.ജെ.പി
ന്യൂഡല്‍ഹി: ഹിമാചലില്‍ വിജയപ്രതീക്ഷയുമായി ബി.ജെ.പി. 75 ശതമാനം പോളിങ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അത് പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
പോളിങ് സമയം അവസാനിച്ചിട്ടും ഏതാണ്ട് 500 ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 73.5 ശതമാനവും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64.45 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ സന്ദീപ് സക്‌സേന അറിയിച്ചു.
തെരഞ്ഞെടുപ്പ് പൂര്‍ണമായും സമാധാന പരമായിരുന്നു. എവിടെയും അക്രമ സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് 11,283 വിവി പാറ്റ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. വോട്ടിങ്ങിനിടയില്‍ 297 യന്ത്രങ്ങള്‍ക്ക് സാങ്കേതിക തകരാറുണ്ടായെന്നും ഇവ മാറ്റിയാണ് പോളിങ് പുനരാരംഭിച്ചതെന്നും സക്‌സേന അറിയിച്ചു. കോണ്‍ഗ്രസിന്റെ നിലവിലെ എം.എല്‍.എമാരില്‍ 35 പേരും ബി.ജെ.പിയുടെ 28പേരും ഇത്തവണ വീണ്ടും മത്സരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."