സി.ബി.ഐ മേധാവിയുടെ നിയമനത്തെ ചോദ്യം ചെയ്യുന്ന ഹരജി: 13ന് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് രാകേഷ് അസ്താനയെ സി.ബി.ഐ സ്പെഷല്‍ ഡയരക്ടറായി നിയമിച്ചതിനെതിരായ ഹരജി ഈ മാസം 13നു സുപ്രിം കോടതി പരിഗണിക്കും. രാകേഷിന്റെ നിയമനം നിയമവിരുദ്ധവും ഏകപക്ഷീയവും ആണെന്ന് ആരോപിച്ച് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണാണ് സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വറും എസ്. അബ്ദുല്‍ നസീറും അടങ്ങുന്ന ബെഞ്ച് മുന്‍പാകെയാണ് കേസ് പരിഗണിക്കുന്നത്.
ഹരജി 13നു പരിഗണിക്കാന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള അന്വേഷണ ഏജന്‍സിയായ സി.ബി.ഐയില്‍ ഡയരക്ടര്‍ കഴിഞ്ഞാല്‍ തൊട്ടുതാഴെയുള്ള രണ്ടാമത്തെ സ്ഥാനമാണ് സ്പെഷല്‍ ഡയരക്ടര്ക്കുള്ളത്. രാകേഷ് പ്രതിയായ അഴിമതിക്കേസ് സി.ബി.ഐ അന്വേഷിച്ചുവരികയാണെന്നും ഈ ഘട്ടത്തില്‍ അദ്ദേഹം ഏജന്‍സിയുടെ തലപ്പത്തിരിക്കുന്നത് തെറ്റാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."