HOME
DETAILS
MAL
റയാന് സ്കൂള്‍; വിദ്യാര്‍ഥി കുറ്റം സമ്മതിച്ചതായി സി.ബി.ഐ
backup
November 09 2017 | 22:11 PM
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവ് റയാന് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രഥ്യുമാന്‍ താക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ 11ാം ക്ലാസ് വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതായി സി.ബി.ഐ. പിതാവിന്റെയും സ്വതന്ത്ര സാക്ഷിയുടെയും മുന്‍പിലാണ് വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതെന്ന് സി.ബി.ഐ ജുവനൈല്‍ കോടതിയില്‍ പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഒരുകടയില്‍ ഒളിപ്പിച്ചതായും ഇത് അവിടെ നിന്ന് കണ്ടെടുത്തതായും സി.ബി.ഐ അറിയിച്ചു. തുടര്‍ന്ന് എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാക്കുന്ന രീതി പുനഃസൃഷ്ടിച്ചു.
കൂടുതല്‍ ചോദ്യം ചെയ്യാനായി കോടതി സി.ബി.ഐയ്ക്ക് അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."