HOME
DETAILS

നികുതി വെട്ടിപ്പ്: ജയ ടി.വി ഓഫിസില്‍ ആദായനികുതി റെയ്ഡ്

  
backup
November 09 2017 | 22:11 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9c%e0%b4%af-%e0%b4%9f%e0%b4%bf-%e0%b4%b5

ചെന്നൈ: ശശികലയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ദിനകരന്റെ നിയന്ത്രണത്തിലുള്ള അണ്ണാ ഡി.എം.കെയുടെ ചാനലായ ജയ ടി.വി, ജയലളിതയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതും ഇപ്പോള്‍ ശശികലയും കുടുംബവും നിയന്ത്രിക്കുന്നതുമായ 10 കമ്പനികളിലുമാണ് ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
തമിഴ്‌നാട് കൂടാതെ ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ 187 സ്ഥലങ്ങളിലുമാണ് 'ഓപറേഷന്‍ ക്ലീന്‍ മണി'യെന്ന് പേരിട്ട് റെയ്ഡ് നടന്നത്. നികുതിയടക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയതെന്ന് മുതിര്‍ന്ന ആദായനികുതി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്നലെ രാവിലെ ആറോടെയാണ് 12 അംഗ സംഘം ജയ ടി.വി ആസ്ഥാനത്ത് റെയ്ഡിനെത്തിയത്. ജയ ടി.വി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിഴല്‍ കമ്പനികളുണ്ടെന്നും ഈ കമ്പനികള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നോട്ട് നിരോധനത്തിനുശേഷം വന്‍തോതിലാണ് ബിനാമി ഇടപാടുകളിലൂടെ നിക്ഷേപം നടത്തിയത്. ജയ ടി.വി, വാര്‍ത്താ ചാനലിന് പുറമെ, വിനോദ ചാനല്‍, സിനിമാ ചാനല്‍ എന്നിവയും നടത്തുന്നുണ്ട്.
അഴിമതിക്കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ശശികല ജയിലില്‍ പോയതിനു ശേഷം ചാനലിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് ടി.ടി.വി ദിനകരന്റെ സഹോദരന്‍ ദിവാകരനായിരുന്നു. ചാനലിന്റെ തലപ്പത്ത് നിയമിതനായിരുന്ന വിവേക് ജയരാമനും ദിവാകരനുമെതിരേ അന്വേഷണമുണ്ടാകുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
അതേസമയം റെയ്ഡിനെതിരേ രൂക്ഷവിമര്‍ശനമാണ് ദിനകരന്‍ ഉന്നയിച്ചത്. എല്ലാ കാര്യങ്ങളും ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കറിയാം. തങ്ങളെ എങ്ങനെ തകര്‍ക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരം റെയ്ഡുകള്‍. എന്നാല്‍ ഇത് ദിവാസ്വപ്‌നം മാത്രമാണെന്ന് ദിനകരന്‍ പറഞ്ഞു. ജയലളിതയാണ് ജയ ടി.വി തുടങ്ങിയിരുന്നത്. അവരുടെ മരണശേഷം അധികാരം ശശികലയുടെ നിയന്ത്രണത്തിലേക്ക് മാറിയതും അണ്ണാ ഡി.എം.കെയുടെ ഉള്‍പ്പിരിവും കാരണം സര്‍ക്കാരിന്റെ മുഖമായിരുന്ന ചാനല്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. അണ്ണാ ഡി.എം.കെയുടെ മുഖപത്രമായ നാമുദു എം.ജി.ആറിന്റെ ചുമതലയും ശശികലക്കാണ്. ഇവിടെയും റെയ്ഡ് നടന്നിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് റെയ്‌ഡെന്ന് ജയ ടി.വി മാനേജ്‌മെന്റ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago