HOME
DETAILS

നിയന്ത്രണങ്ങളില്ലാതെ പരസ്യബോര്‍ഡുകള്‍; നടപടിയെടുക്കാതെ അധികൃതര്‍

  
backup
November 10 2017 | 03:11 AM

flex-board-on-road-no-action-against-it

അരീക്കോട്: പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാതെ അധികൃതര്‍. ദേശീയ സംസ്ഥാന പാതകളില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കാഴ്ച മറയ്ക്കും വിധം തടസം സൃഷ്ടിച്ചും നിയമങ്ങള്‍ ലംഘിച്ചുമാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.


ഇതിനെതിരേ നടപടിയെടുക്കാനൊ നിയന്ത്രണമേര്‍പ്പെടുത്താനൊ തദ്ധേശ സ്ഥാപനങ്ങളോ വകുപ്പുകളും തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ജില്ലയിലെ റോഡുകള്‍ക്ക് ഇരുവശങ്ങളിലുമായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിന് പരസ്യബോര്‍ഡുകളാണ് സ്വകാര്യ ഏജന്‍സികള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ളത്.
ഓരോ വര്‍ഷവും പുതിയ സ്ഥാപനങ്ങളുടെതും മറ്റുമായി സംസ്ഥാന ഹൈവേകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്.
ഇരുമ്പ് കാലുകളില്‍ ഉയര്‍ത്തുന്ന ഇത്തരം കൂറ്റന്‍ ബോര്‍ഡുകള്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്നുണ്ടായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും നടപടിയെടുക്കേണ്ട അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന ആക്ഷേപമാണുയരുന്നത്. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുനിരത്തുകളില്‍ പരസ്യബോര്‍ഡുകളില്‍ സ്ഥാപിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടമെങ്കിലും നിയമം വ്യാപകമായി ലംഘിക്കപ്പെടുകയാണ്. അനുമതിക്കുള്ള അപേക്ഷകള്‍ പോലും സമര്‍പ്പിക്കാതെയാണ് പലരും പരസ്യങ്ങള്‍ ചെയ്യുന്നത്.


പൊതുയിടങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നികുതിയടക്കാന്‍ മടിക്കുന്നതോടെ വന്‍തുകയാണ് അതാത് പ്രാദേശിക ഭരണകൂടത്തിന് നഷ്ടമാകുന്നത്.


ദിനേനെ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളുടെ എണ്ണത്തിനനുസരിച്ച് നികുതിയടക്കാന്‍ സ്ഥാപനങ്ങള്‍ തയാറായാല്‍ പൊതുഖജനാവിന് വരുമാനമാര്‍ഗം ആവുന്നതോടൊപ്പം അനധികൃത പരസ്യബോര്‍ഡുകളുടെ എണ്ണത്തില്‍ കുറവ് വരുത്താനും സാധിക്കും.
പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അരീക്കോട് ഗ്രാമ പഞ്ചായത്തംഗം ഉമര്‍ വെള്ളേരി ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നല്‍കി.


അരീക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ഇത് സംബന്ധിച്ച് കത്ത് നല്‍കിയതായി ഉമര്‍ വെള്ളേരി പറഞ്ഞു.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago