HOME
DETAILS

പിന്തുണയ്ക്കാനാവില്ലെന്നു സി.പി.എമ്മും; കുരുക്കു മുറുകിയ തോമസ് ചാണ്ടി രാജിക്ക്?

  
backup
November 10 2017 | 04:11 AM

kerala10-11-17cpm-in-thomas-chandi-issue

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടി കുരുക്കിലേക്ക്. സിപിഐക്കു പുറമേ സിപിഎമ്മും മന്ത്രിക്കെതിരേ രംഗത്തെത്തി. കാര്യങ്ങള്‍ ഇത്രത്തോളം വഷളായ സ്ഥിതിക്ക് രാജി വച്ചുനീട്ടുന്നതു ശരിയല്ലെന്നാണ് പാര്‍ട്ടി തീരുമാനം.

രാജിക്കാര്യത്തില്‍ എന്‍സിപിയോട് നിലപാടറിയിക്കാന്‍ സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍പിസിയുടെ തീരുമാനം ഇക്കാര്യത്തില്‍ ഇന്നുതന്നെ ഉണ്ടാകും.

അതേസമയം നിയമോപദേശം എതിരാകുമെന്ന സൂചന മന്ത്രിക്കും കിട്ടിയിട്ടുണ്ട്. അതോടെ രാജിപ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. മുഖ്യമന്ത്രിയെ കണ്ട് കഴിഞ്ഞ ദിവസം രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന.

കൈയേറ്റ വിഷയത്തില്‍ സാഹചര്യം ഗൗവമുള്ളതാണെന്നും ഇനി സംരക്ഷിക്കേണ്ടതില്ല എന്നുമുള്ള നിലപാടിലേക്ക് സി.പി.എം നേതൃത്വം എത്തി. കൈയേറ്റ വിവാദം മുന്നണിക്കും സര്‍ക്കാറിനും അവമതിപ്പുണ്ടാക്കി. നിയമോപദേശം എതിരായാല്‍ പാര്‍ട്ടിക്കു പിന്തുണയ്ക്കാനാവില്ലെന്നു സിപിഎം തോമസ് ചാണ്ടിയെ അറിയിച്ചു.

എന്നാല്‍ രാജി ആവശ്യപ്പെടില്ല. രാജിക്കാര്യം തോമസ് ചാണ്ടി സ്വയം തീരുമാനിക്കണം. ഇക്കാര്യത്തില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെ മാതൃകയാക്കണം എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കും. സിപിഐ എക്‌സിക്യൂട്ടിവും ഇന്നു ചേരുന്നുണ്ട്.

കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെയുള്ളത്.

മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. പൊലിസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

എന്‍.സി.പിക്ക് രണ്ട് എം.എല്‍.എമാരാണ് സഭയിലുള്ളത്. പിണറായി സര്‍ക്കാരില്‍ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയതോടെയാണ് രാജിവച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

മന്ത്രി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് കമ്പനി ഗുരുതരമായ നിയമലംഘനം നടത്തിയെന്ന ആലപ്പുഴ കലക്റ്റര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടാണ് മന്ത്രിക്കു വിനയായത്.

റിസോര്‍ട്ട് നിലനില്‍ക്കുന്ന ഭൂമിയുടെ രൂപത്തില്‍ മാറ്റം വരുത്തി. 2002വരെ റിസോര്‍ട്ടിലേക്ക് റോഡില്ലായിരുന്നു. 2003ലാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കമ്പനിയുടെ അധികാരസ്ഥാനത്തുള്ള ചാണ്ടിയുടെ സഹോദരി ലീലാമ്മയുടെ പേരിലായിരുന്നു അന്ന് ഭൂമിയുണ്ടായിരുന്നത്. അന്ന് ബണ്ടുകള്‍ മണ്ണിട്ട് നികത്തിയ സ്ഥലമാണ് ഇന്ന് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയയെന്നും തണ്ണീര്‍തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2006ലാണ് ബണ്ടിന്റെ വീതി കൂട്ടിയത്. അതുവരെ ബോട്ടിലൂടെയാണ് റിസോര്‍ട്ടിലേക്ക് താമസക്കാര്‍ എത്തിയിരുന്നത്. തോമസ് ചാണ്ടിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിര്‍മാണം നടന്നതെന്നും റോഡ് നിര്‍മാണത്തിന് സര്‍ക്കാരിന്റെ വികസന ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.


വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. കൈയേറ്റ വിഷയങ്ങളില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ എന്നും സാധാരണക്കാരോടും ഇതേ നിലപാടാണോ എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കൈയേറ്റ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പൊതു നിലപാട് എന്തെന്ന് വ്യക്തമാക്കണം. പാവപ്പെട്ടവന്‍ ഭൂമി കൈയേറിയാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കും. റോഡരികില്‍ താമസിക്കുന്നവരോട് ഈ സമീപനമാണോ സര്‍ക്കാരിന് ഉണ്ടാവുകയെന്നും കോടതി ചോദിച്ചു.

മന്ത്രി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി പൊതുസ്ഥലം കൈവശപ്പെടുത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി.എന്‍ മുകുന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

 

Thomas Chandy, Lake Palace Resort, ncp, water world tourism company

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 days ago