തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെല്‍വയല്‍ നീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃത കൈയേറ്റം നടത്തുകയും ചെയ്ത മന്ത്രിയെ ഇത്രയും കാലം സി.പി.എം സംരക്ഷിച്ചു. ഇനിയും സംരക്ഷിക്കണമോ എന്ന കാര്യം അവര്‍ തന്നെ ആലോചിക്കണം. ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇ.പി ജയരാജന് നല്‍കാത്ത നീതിക്ക് എങ്ങനെ തോമസ് ചാണ്ടിക്ക് നല്‍കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.
Read More I പിന്തുണയ്ക്കാനാവില്ലെന്നു സി.പി.എമ്മും; കുരുക്കു മുറുകിയ തോമസ് ചാണ്ടി രാജിക്ക്?
പൊതുസമൂഹത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ജനമധ്യത്തില്‍ സി.പി.എം അപഹാസ്യരായി കൊണ്ടിരിക്കുന്നു. വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
Thomas Chandy, remesh chennithala, lake palace resort
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."